Contact Us

ഇവിടെ ഉള്‍പ്പെടുത്താനുള്ള കവിതകളും, ബ്ലോഗുകളുടെയും Facebook പേജുകളുടെയും അഡ്രസ്സുകളും 

 rajnkd@gmail.com എന്ന id യില്‍ അയച്ചുതരിക.

Whatsapp : 9961241032

Facebook : www.facebook.com/rajanmarnadamkk 


എന്റെ മറ്റു ബ്ലോഗുകള്‍

HS Malayalam Resources

കാവ്യകല്ലോലം
കഥ കേള്‍ക്കാം
മലയാള കവികള്‍



ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ Comment Box ല്‍ രേഖപ്പെടുത്തുമല്ലോ....

13 comments:

  1. തീർച്ചയായും നല്ല സംരംഭം, ഒരഭിപ്രായം പ്രശസ്തരല്ലാത്ത പുതിയ ആളുകളുടെയും എഴുത്തുകൾ ഉൾപ്പെടുത്തണം

    ReplyDelete
  2. ഗംഭീരമായ കാവ്യ യാത്ര അഭിനന്ദനങ്ങൾ

    ReplyDelete
  3. കൊള്ളാം നന്നായിട്ടുണ്ട് ... നല്ല ശ്രമം

    ReplyDelete
  4. വളരെ നന്നായിരിക്കുന്നു.. 2 കവിതകൾ കണ്ടെത്തുവാൻ ഒന്ന് സഹായിക്കാമോ.. 1. പപ്പടം കാച്ചും പരിമളങ്ങൾ തിക്കുമടുക്കിള ജാലകത്തിൽ. 2. കയ്പവല്ലരി

    ReplyDelete
  5. യാദൃശ്ചികമായാണു താങ്കളുടെ ബ്ലോഗ് കാണാൻ ഇടയായത്. വളരെ സന്തോഷം. എനിക്ക് വളരെ ഉപകാരപ്പെടും എന്ന് ഉറപ്പായി. നന്ദി.

    ReplyDelete
  6. യാദൃശ്ചികമായാണു താങ്കളുടെ ബ്ലോഗ് കാണാൻ ഇടയായത്. വളരെ സന്തോഷം. എനിക്ക് വളരെ ഉപകാരപ്പെടും എന്ന് ഉറപ്പായി. നന്ദി.

    ReplyDelete
  7. വളരെ നല്ലതാണ്.നന്ദി

    ReplyDelete
  8. ഉഷാ കുമാരിAugust 31, 2022 at 3:33 AM

    എനിക്കൊത്തിരി ഇഷ്ടമായി, വളരെ താമസിച്ചുപോയി ഈ ബ്ലോഗ് കാണാൻ, നന്ദി ഞാൻ ചെറിയ ക്ലാസ്സുകളിൽ പഠിച്ച കവിതകളൊക്കെ വീണ്ടും വായിക്കാൻ സാധിക്കുന്നതിൽ, വീണ്ടും നന്ദി.

    ReplyDelete
  9. ഓണത്തെ ആസ്പദമാക്കിയുള്ള കവിതകൾ പ്രസിദ്ധീകരിച്ചാൽ കൊള്ളാമായിരുന്നു.

    ReplyDelete
  10. please add Syamaviraham lyrics

    ReplyDelete
  11. യാത്രമൊഴി
    പുലരുവാനേഴരരാവേയുള്ളു
    പൂങ്കോഴി കൂവിക്കഴിഞ്ഞതേ ഉള്ളൂ
    കണ്ണീരിൽ മുങ്ങിക്കുളി കഴിഞ്ഞ്
    വെണ്ണീറുകൊണ്ട് കുറിവരച്ച്
    ദുരിതംകൊണ്ടൊരു നിറപറ നിറച്ച്
    കൂളക്കുടുക്കയെറിഞ്ഞുടച്ച്
    താളത്തിൽ മൂന്നു വലത്തുവച്ച്
    ഇല വാട്ടി, ദുഃഖം പൊതിഞ്ഞുകെട്ടി,
    മാറാപ്പിൽ സ്വപ്നം നിറച്ചുകെട്ടി,
    ഏഴരക്കമ്പുള്ള വടിയെടുത്ത്
    ഏഴരക്കമ്പുള്ള കുടയെടുത്ത്,
    വ്യഥവെച്ചുണ്ണാൻ ചിറ്റുരുളിയൊന്നെടുത്ത്
    ഇടങ്കാലുവെച്ചു പടികടന്നേ
    ഇടനെഞ്ചുപൊട്ടിത്തിരിഞ്ഞുനിന്നേ
    അമ്മേ...
    പിൻവിളി വിളിക്കാതെ,
    മുടിനാരുകൊണ്ടെന്റെ കഴലു കെട്ടാതെ
    പടി പാതി ചാരിത്തിരിച്ചുപോക
    തെളിയുന്നതില്ല നിറ-
    മിഴിയിലൊരു വഴിയും
    ഒഴിയുന്നതില്ലിഴഞ്ഞീ രാഹുകാലം
    പാപശാപങ്ങൾ കടുംമഞ്ഞൾക്കളം വര-
    ച്ചാടിയിരുളാണ്ടൊരെൻ കർമപഥങ്ങളിൽ
    താലം പൊലിക്ക മൃതിനാദങ്ങളേ, തിരികൾ
    നീളെത്തെളിക്ക ശിവഭൂതങ്ങളേ
    കാൺക
    എന്റെ തളർന്ന വലങ്കൈയിലെ ക്ലാവു-
    മൊന്തയിൽക്കണ്ണുനീരിറ്റുപോൽ ജീവിതവും,
    എന്തിനതിലലിയുമൊരു നക്ഷത്രരശ്മിതൻ
    പുഞ്ചിരിപ്പാടും കഴിഞ്ഞുകഴിഞ്ഞു, പ-
    ണ്ടേതോ തുലാവരിഷരാവിന്റെ മച്ചറയി-
    ലേകാന്തമാത്രയിലൊരാഗ്നേയനിർവൃതി
    നുണഞ്ഞതിനു ശിക്ഷയായ്പൈങ്ങളേ, അന്നു നീ-
    യുള്ളിൽ മുളകൊള്ളുംതുടിപ്പും ഞരമ്പുകളി-
    ലുന്നിദ്രമാളുന്ന നോവുമായാറിന്റെ
    നെഞ്ചകം കീറിപ്പിളർന്നു, മറകൊണ്ടതും
    ഒരീറൻനിലാവു മിഴിപൊത്തിക്കരഞ്ഞതും
    ആരോർക്കുവാനിനി?
    അമ്മേ, ഇതും കാൺക
    എന്നേ കളിവിളക്കിന്നൊളികെട്ടുപോയീയരങ്ങത്ത്
    എന്നേ ഋതുക്കൾ തൻ കാൽച്ചിലമ്പൊച്ചക-
    ളൊഴിഞ്ഞുപോയീയരങ്ങത്ത്
    പാതിരാതോറും
    പകലറുതിതോറും
    നാകശുകകാകളി കഴിഞ്ഞു
    രാമായണം പായിൽ തെറുത്തേ
    സീതാദുഃഖമുള്ളിൽക്കടഞ്ഞേ
    ഇമകളിലുറക്കം കടിച്ചേ കാണികൾ പിരിഞ്ഞു
    ആളുമാളും വെളിച്ചവുമണഞ്ഞ കൂത്തമ്പലം
    മൂന്നാംപദം പാടിയാടുന്ന മൂകതമാത്രം
    മനസ്സിന്റെ തട്ടിൻപുറങ്ങളിരുട്ടിൻ ശവച്ചെണ്ട
    കൊട്ടിയുറയുന്നു, ബലിച്ചോറിനായ് വരൾ-
    ക്കൊക്കു പിളരുന്നു, വിലങ്ങിട്ട കൈയുകൾ
    കിലുക്കിയലറുന്നു പിതൃക്കൾ
    ഇത്തട്ടകം
    നിൽക്കുവാൻ വയ്യാതെ പൊള്ളുന്നു, പൊള്ളുന്നു
    കത്തുന്ന പട്ടടയിലച്ഛന്റെ ചങ്കിലിടി
    വെട്ടുന്ന പൊട്ടലിലുടൽക്കെട്ടു പൊട്ടി, മിഴി
    രക്തം ചുരത്തിനിലകൊള്ളുന്നൊരമ്മേ
    കഴുത്തിൽക്കൈകൾ
    ചുറ്റിപ്പിടിച്ചേ വിതുമ്പുന്നു താലിയി-
    ലമർത്തിപ്പിടിച്ചു തുടികൊട്ടുന്ന ഹൃത്തിൽ
    വിടിനീർക്കുടം കൊത്തിനിൽക്കുന്നൊരമ്മേ
    ഇനി
    ഞാനേ തൊഴുത്തിലൊരു വൈക്കോൽത്തുരുമ്പിനു
    കരഞ്ഞേ വിളിക്കുമീപ്പൈക്കൾക്കു കാവൽ
    എന്നാകിലും പോകാതെ വയ്യാ
    പതിന്നാലു സംവത്സരം നഗരകാന്താരസീമകളിൽ
    വാഴാതെ വയ്യാ
    തിരിച്ചെത്തുമ്പോഴെന്റെ പ്രിയവൈദേഹിയെ-
    ക്കാട്ടിലെറിയാതെ വയ്യാ
    സഹജസൗമിത്രിയെപ്പിരിഞ്ഞീടാതെ വയ്യാ
    ഒടുവിലൊരു കാഞ്ചനപ്രതിമതൻ മുന്നിലെൻ
    കരളിലെരിയുന്നൊരീ ഹോമാഗ്നി സാക്ഷിയായ്
    അശ്വമേധം നടത്താതെയും യാഗ-
    ഹയത്തിൻ കുളമ്പടിയൊച്ചതന്നുത്താള-
    പക്ഷങ്ങൾകൊണ്ടെന്റെയസ്ഥികൾ നൂറായ്-
    ത്തെറിക്കാതെയും വയ്യാ
    വയ്യ, ഞാനമ്മേ, കടംകൊണ്ട നന്തുണിയി-
    ലോണത്തിനല്ല വിഷുവേലയ്ക്കുമ,ല്ലുരുകു-
    മോർമയിലൊരോട്ടുരുളി പൊട്ടും പിതൃക്കളുടെ
    ശ്രാദ്ധത്തിനൊരു പുലച്ചിന്തു പാടാൻ വരാം
    ഇന്നേയിടംകാലുവെച്ചിറങ്ങട്ടെ ഞാൻ
    ഒന്നേ വരം തരുകെനിക്കു മൂർദ്ധാവിൽ,
    ഒരു വീടാക്കടംപോൽ
    ഒടുക്കത്തെയത്താഴമെന്നപോൽ
    പൊരിയുന്ന നാവിൽ
    പവിത്രത്തിൽനിന്നിറ്റുവീഴുംജലം-
    പോലൊരന്ത്യയാത്രാമൊഴി
    പിന്നെ
    വടികുത്തി, ഞാൻ നടകൊള്ളുമ്പോഴമ്മേ
    പിൻവിളി വിളിക്കാതെ,
    മിഴിനാരുകൊണ്ടെന്റെ കഴലു കെട്ടാതെ
    പടി പാതി ചാരിത്തിരിച്ചുപൊയ്ക്കോളൂ
    കരൾപാതി ചാരിത്തിരിച്ചുപൊയ്ക്കോളൂ

    ReplyDelete

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....