തിങ്കളും താരങ്ങളും
തൂവെള്ളിക്കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടി-
ലാണെന്‍റെ വിദ്യാലയം!
തുംഗമാം വാനിന്‍ ചോട്ടി-
ലാണെന്‍റെ വിദ്യാലയം!
ഇന്നലെക്കണ്ണീര്‍വാര്‍ത്തു
കരഞ്ഞീടിന വാന-
മിന്നതാ, ചിരിക്കുന്നു
പാലൊളി ചിതറുന്നു.,
കരഞ്ഞീടിന വാന-
മിന്നതാ, ചിരിക്കുന്നു
പാലൊളി ചിതറുന്നു.,
'മുള്‍ച്ചെടിത്തലപ്പിലും
പുഞ്ചിരി വിരിയാറു'-
ണ്ടച്ചെറു പൂന്തോപ്പിലെ-
പ്പനിനീരുരയ്ക്കുന്നു.,
പുഞ്ചിരി വിരിയാറു'-
ണ്ടച്ചെറു പൂന്തോപ്പിലെ-
പ്പനിനീരുരയ്ക്കുന്നു.,
മധുവിന്‍ മത്താല്‍പ്പാറി
മൂളുന്നു മധുപങ്ങള്‍:
'മധുരമിജ്ജീവിതം,
ചെറുതാണെന്നാകിലും'
മൂളുന്നു മധുപങ്ങള്‍:
'മധുരമിജ്ജീവിതം,
ചെറുതാണെന്നാകിലും'
ആരല്ലെന്‍ ഗുരുനാഥ-
രാരല്ലെന്‍ ഗുരുനാഥര്‍?
പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ!
രാരല്ലെന്‍ ഗുരുനാഥര്‍?
പാരിതിലെല്ലാമെന്നെ
പഠിപ്പിക്കുന്നുണ്ടെന്തോ!
ഉശാർ
ReplyDeleteതിങ്കളും താരങ്ങളും..... എന്നുതുടങ്ങുന്നതിനുമുമ്പ് രണ്ടു വരികളും കൂടിയുണ്ട്:
ReplyDelete"ഞാനൊരു വിദ്യാർത്ഥിയാ; ണെൻ പാഠമിജ്‌ജീവിതം;
നൂനമെൻ, ഗുരുനാഥരജ്ഞാതരേതോ ദിവ്യർ,"
sharikkum ethippolanu ariyunnath
DeleteYes
DeleteEe poem ill lahari ennaa word Inn pakaram paryunaa word ethaa
ReplyDeleteമത്ത്
Delete, ഈ കവിത ആരെഴുതിയതാണ്
ReplyDeleteഒളപ്പമണ്ണ
Deleteഉളപമണ
ReplyDeleteഎന്റെ വിദ്യാലയം എന്ന കവിത ഏത് കവിത സമാഹാരത്തിൽ നിന്നുള്ളതാണ്?
ReplyDeleteജാലകപ്പക്ഷി
DeleteA good initiative
ReplyDeleteജാലക പക്ഷി
ReplyDeleteമുൾച്ചെടിത്തലപ്പത്തും എന്നാണ് അഞ്ചാം ക്ലാസിലെ പുസ്തകത്തിൽ ഉള്ളത്. ഈ ബ്ലോഗിൽ മുൾച്ചെടിത്തലയിലും എന്ന്. കവി എങ്ങനെയാണ് എഴുതിയത് എന്ന് അന്വേഷിക്കുക.
ReplyDeleteഇന്നലെ kanneervarthu കരഞ്ഞ കരിവാന മിന്നതാ എന്നാണ് അഞ്ചാം ക്ലാസ് ബുക്കിൽ
Deleteആദ്യ വരികൾ കൂട്ടി ചേർത്താൽ ഈ കവിത പൂർണമാണോ? ഇനിയും വരികൾ ഉണ്ടോ?
ReplyDelete