വാസന്തം വയല്‍ പൂവോടു ചെയ്തതുപോലെ,
ഞാന്‍ നിന്നോട് ചെയ്തു..
ഹേമന്തം,പൂവനത്ത്തോട് ചെയ്തതുപോലെ
നീ എന്നോടും ചെയ്തു
തീരങ്ങള്‍, പുഴയെ തലോടിയ പോലെ,
ഞാന്‍,നിന്നെ തലോടി.
ഓളങ്ങള്‍, കരയെ പുനര്നതുപോലെ
നീ എന്നെ പുണര്‍ന്നു.
പ്രണയമിതോ എന്‍ പ്രേയസി..
നാം പ്രണയികളോ പവിഴങ്ങളോ.
ഞാന്‍ നിന്നെ, കാണുന്നതിന്‍ മുന്‍പും,
ആമ്പല്‍ കണ്ണ്‍ തുറന്നിരിക്കാം
നിന്നോടായ്, മിണ്ടുന്നതിന്‍ മുന്‍പും,
രാവില്‍ നിലാവ് വന്നിരിക്കാം..
ഒന്നും ഞാന്‍, അറിഞ്ഞെ ഇരുന്നില്ല ,
നീ എന്നില്‍ നിറയും വരെയും
സ്വപ്‌നങ്ങള്‍, ഇന്നോരംബിളി പാലാഴി,
ചിന്തകള്‍ ആമ്പലിന്‍ പൊയ്ക
പ്രണയമിതോ എന്‍ പ്രേയസി,
ഞാന്‍ തേന്‍തിങ്കളോ നീ ആമ്പലോ..
നിന്നെ ഞാന്‍, അറിയുന്നതിന്‍ മുമ്പും,
പൂക്കള്‍ വിരിഞ്ഞിരുന്നിരിക്കാം.
നീ എന്നില്‍, അലിയുന്നതിന്‍ മുന്‍പും..
പ്രാക്കള്‍.. പറന്നിരുന്നിരിക്കാം..
ഒന്നും ഞാന്‍, അറിഞ്ഞെ ഇരുന്നില്ല,
നിന്നെ ഞാന്‍ കാണും വരെയുo,
ഇന്നെന്നില്‍, വിടരുന്നു പൂവുകള്‍..
നെഞ്ചില്‍ കുറുകുന്നു പ്രാക്കള്‍
പ്രണയമിതോ എന്‍ പ്രേയസി…
നാം പൂവുകളോ. അരി പ്രാക്കളോ.
സ്വപ്നത്തില്‍, വയലേലകള്‍ കണ്ടു,
മുന്തിരി തോട്ടങ്ങള്‍ കണ്ടു..
കുന്നിന്മേല്‍.. കാറ്റാടി മരങ്ങളും..
അരുവിയിന്‍ ഉറവയും കണ്ടു..
താഴ്വാരം, പനിനീര്‍ പൂക്കളാല്‍
പുതച്ച്ചുരങ്ങുന്നതും കണ്ടു
മലകളെ, ഉമ്മവെക്കുന്ന സൂര്യന്റെ
ചുവന്നൊരു ഹൃദയവും കണ്ടു..
പ്രണയമിതോ എന്‍ പ്രേയസി,
നീ ഗിരിനിരയോ, ഞാന്‍ സൂര്യനോ..
ഇന്നോളം, ഞാന്‍ പാടിയതെല്ലാം..
നിന്നെ കുറിച്ചായിരുന്നു…
ഇന്നോളം , ഞാന്‍ തെടിയതെല്ലാം..
നിന്‍ പാതകള്‍ ആയിരുന്നു..
ഇതുവരെ, നീയാം പകലിനി
പിന്‍ നിലാവന്യമായിരുന്നു
ഇനിയെന്നും പ്രണയാര്‍ദ്ര സന്ധ്യയായ്
പകലും നിലാവും ലയിക്കും
പ്രണയമിതോ എന്‍ പ്രേയസി
നാം പ്രണയ സരസ്സിലെ ഹംസങ്ങളോ.
ഇതേതോ, മരത്തിന്റെ കൊമ്പത്തെ
കൂട്ടിലെ കിളികളീ നമ്മള്‍
എങ്ങേന്ഗോ, മലയോരത്തു പൂത്തതാം
നീല കുറിഞ്ഞികള്‍ നമ്മള്‍
എന്നെന്നും, നിലനിന്നു പോകട്ടെ
മരവും കൊമ്പും കിളി കൂടും
ഒരുനാളും, പോഴിയാതിരിക്കട്ടെ,
നീലക്കുരിഞ്ഞിയും നാമും ..
പ്രണയമിതോ എന്‍ പ്രേയസി..
നാം കിളികളോ, നീല കുറിഞ്ഞികളോ…
വനമില്ല, മരുഭൂമികളില്ല..
ഞാന്‍ നിന്നെ ഉണര്‍ത്തുന്ന നാട്ടില്‍..
മച്ചില്ല, തറ മെഴുകിയിട്ടില്ലാ.
ഞാന്‍ നിന്നെ ഉറക്കുന്ന വീട്ടില്‍..
ഞാനുണ്ട്.. നല്ലോര്‍മകളുണ്ട്..
നീ എന്നോരാകാശ ചോട്ടില്‍..
മഴയുണ്ട്.. മലര്‍ മഴവില്ലുമുണ്ട്..
താരങ്ങളും കൂട്ടിനുണ്ട്..
പ്രണയമിതോ എന്‍ പ്രേയസി,
നാം ഭൂമിയില്‍ വീണ നക്ഷത്രങ്ങളോ…
ഞാന്‍ കണ്ടു, കടലിന്റെ ആഴവും,
നീലിമയും നിന്റെ നോക്കില്‍..
ഞാന്‍ കേട്ടു, കടലോളം സ്നേഹവും,
ആര്‍ദ്രതയും, നിന്റെ വാക്കില്‍
ഞാന്‍ പാടി, അറിയാത്ത ഭാഷയില്‍,
കേള്‍ക്കാത്ത രാഗത്തിനോപ്പം,
ഞാന്‍ കോരി, കാണാത്ത ചിത്രങ്ങള്‍
പേരില്ലാത്ത വര്‍ണത്താല്‍…
പ്രണയമിതോ എന്‍ പ്രേയസി,
നാം പ്രണയം വരച്ചിട്ട ചിത്രങ്ങളോ.
ഞാന്‍ നിന്നെ, പ്രനയിക്കുന്നതാനെന്റെ
ജീവിക്കുവാനുള്ള വാഞ്ച്ച്ച.
നീ എന്നെ, പ്രനയിക്കുന്നതാനെന്റെ
ജീവിതത്തിന്‍ അന്തസത്ത..
ഞാന്‍ നിന്നെ,കാത്തു നില്‍ക്കുംബോഴോക്കെയും
എന്‍നിഴലും കൂട്ട് നില്‍ക്കും..
നമ്മെപ്പോള്‍, നമ്മുടെ നിഴലുകളും
പണ്ടെ പ്രണയികള്‍ ആവാം.
പ്രണയമിതോ എന്‍പ്രേയസി
നാം പ്രണയ വെയില്‍ നിഴല്‍ തുമ്പികളോ.
നാം തമ്മില്‍, പ്രണയം പറഞ്ഞതാ
മലനിരകള്‍ കേട്ടിരുന്നോ
നാം തമ്മില്‍, സ്നേഹം പങ്കിട്ടതീ
അരമതില്‍ എങ്ങാനും കണ്ടോ..
ഇവിടുത്തെ, കുന്നിന്‍ ചെരിവുകല്‍ക്കെന്നെന്നും
കേള്‍വി ഇല്ലാതിരിക്കട്ടെ
ഇറയത്തെ, മണ്‍ചിരാതുകള്‍ക്കൊക്കെയും
കാഴ്ച്ച ഇല്ലാതിരിക്കട്ടെ.
പ്രണയമിതോ എന്‍ പ്രേയസി നാം
വേനലറിയാ നികുഞ്ജങ്ങളോ..
നീ എന്നെ, മറക്കാന്‍ പഠിപ്പിച്ചു ..
നിന്നെ മാത്രം ഓര്‍ക്കുവാനും..
നീ എന്നെ, അടുക്കാന്‍ പഠിപ്പിച്ചു
നിന്നെ ഏറെ സ്നേഹിക്കാനും..
നീ അല്ലെ, തീരവും ചക്രവാളവും
വേര്പിരിക്കുന്നോരാ ദൂരം..
നീ അല്ലെ.. തീരത്തെ ജല ശംഖിലെ
സാഗരത്തിന്റെ അഗാധം..
പ്രണയമിതോ എന്‍ പ്രേയസി,
കടല്‍ ചിപ്പി എന്നില്‍ നീ വെണ്‍മുത്തോ..
പൂപോലെ, പൂവിന്‍ ഇതള്‍ പോലെ,
നമ്മിലും പ്രണയം വിടര്‍ന്നു..
പൂന്തേനായ്, ഇതളുകളിലൂറും
തേനായ് , നമ്മില്‍ ഇഷ്ടം മധുരിച്ചു..
പൂവിന്റെ, നറു ഗന്ധം.. തൂകി..,
നമ്മിലെ സ്നേഹം ഇന്നോളം ..
പൂ നമ്മള്‍, പൂക്കാലവും നമ്മള്‍,
വാടാതിരിക്കട്ടെ നമ്മള്‍..
പ്രണയമിതാണെന്‍ പ്രേയസി,
നിത്യ പ്രണയികളാണ് നാം ഈ മണ്ണില്‍..
പ്രണയമിതാണെന്‍ പ്രേയസി,
നിത്യ പ്രണയികളാണ് നാം… ഈ… മണ്ണില്‍
ഇത് രാജേഷ് അത്തിക്കയത്തിന്റെ കവിതയല്ലേ? ആ പേരിലല്ല കൊടുക്കേണ്ടത്?
ReplyDelete