കൈകളിൽ ഊഞ്ഞാലാടി
മടിയിൽ കുണ്ടാട്ടമാടി
ചുമലിൽ ആന കളിച്ച്
മുട്ടിലിഴഞ്ഞും
നീന്തിയും
നിന്നോടൊപ്പം
ഒഴുക്കിന്റെ ഒരിടുക്കിൽ
കുറച്ച് കഴിച്ചില്ലേ
കൊത്തിയകറ്റിയിട്ടും
മഴയൊഴിഞ്ഞ് നിറഞ്ഞിട്ടും
ഇടിയൊച്ചയിൽ നിശബ്ദമാകുമ്പോൾ
നിന്നൊപ്പം
നീന്തിയിഴഞ്ഞാന കളിച്ച്
ഊഞ്ഞാലാടണമെന്ന്
ഒരു നുരയുയരും .....
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....