"ഇരുളിനോടതിന്‍
ലളിതമുദ്രകള്‍
വരയ്ക്കുന്നുണ്ടത്
ഉലയും പ്രാണനാല്‍
കറുപ്പിന്മേല്‍
വെള്ളിവെളിച്ചത്തിന്‍ ചിരി
ഇരവില്‍
വൈദ്യുതി നിലച്ച
വാര്‍ഡിലെ
കുരുന്നിനോടൊപ്പം
ഉലര്‍ത്തുന്നു
സ്വര്‍ണ്ണത്തലമുടി
മുത്തി മുറുക്കുമ്പോള്‍
മഞ്ഞക്കിളിന്തുവെറ്റില
വടിവണിയുന്നു.
സ്ഫടിക പേടക ജലത്തില്‍
വര്‍ണ്ണമീനിളക്കമായ്
നാളമുലാവുന്നു
വിളക്കു പോലല്ല
ചിരിയും പ്രാണനും
ഉടലിനോടൊപ്പം
ഒലിച്ചു തീരുന്ന
ജ്വലന രീതിയില്‍
മരണത്തോടതിന്‍
വിനയമുദ്രകള്‍"
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....