സൂര്യരശ്മിവന്നൊന്നുതൊട്ടപ്പൊഴാ-
സ്മേരവക്ത്രമാം ചെന്താരുപോലവെ
ഊയലാടിക്കളിച്ചിതുമന്മനം
ഗീതിതന്നലതുള്ളുന്നപൊയ്കയില്‍
അമ്മിഞ്ഞപ്പാല്‍ നുകര്‍ന്നുനുകര്‍ന്നുകൊ-
ണ്ടമ്മതന്‍ കുളുര്‍മാറിലായ്പ്പാഞ്ഞൊരു
പിഞ്ചിളം പൈതലായി പൂമഞ്ഞിതു
കിഞ്ചനനേരമാലോലമെന്മനം
പ്രേമമുള്‍ച്ചേര്‍ന്നലിഞ്ഞൊരഗ്ഗീതിത-
ന്നോമനസ്വരം കാതില്‍പ്പതിച്ചുമേ
അല്പനാളായി വിട്ടുപിരിഞ്ഞൊരെ-
ന്നമ്മവന്നുവിളിച്ചതുപോലവേ!
താരകാമുന്തിരിപ്പൊന്‍കുലയില്‍-
ച്ചോരുന്ന ദിവ്യാമൃതത്തിനായി
ചേണുറ്റൊരന്തിതന്‍ പൊന്‍കിനാവില്‍
കാണിച്ചു ഞാനെന്‍ഹൃദയപാത്രം!
അന്തിതന്‍ തങ്കവിമാനത്തിങ്ക -
ലബ്ധിത്തിരയില്‍ നീ വന്നിറങ്ങി!
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....