സുഖമുള്ളതാണെനിക്കെല്ലാ ദിനങ്ങളും
കരയുമ്പോഴാണെനിക്കാത്മസുഖം
ഒറ്റക്കിരിക്കുവാന്‍, സങ്കടത്തീക്കുമേല്‍
വെട്ടിത്തിളങ്ങുവാനേറെയിഷ്ടം
കണ്ണീരിനോടു ഞാനിപ്പോള്‍ പിണക്കമാ -
ണൊറ്റിക്കൊടുക്കുവോനാണു കണ്ണീര്‍
കയ്യില്‍ നിന്നൂര്‍ന്ന പൂ പൊയ്കയില്‍
നീന്തുന്ന കണ്ടു കരഞ്ഞിടും കുട്ടിപോലെ
വര്‍ണങ്ങളൂര്‍ന്നുപോകുന്നതും നോക്കി ഞാന്‍
മിണ്ടാതിരിക്കയാണിന്നു വീണ്ടും
അപ്പോഴെന്നുള്ളിലെ സ്നേഹിതന്‍ യാചിച്ചു
ഒറ്റക്കിരിക്കാമൊരല്പ നേരം
വൈദ്യതസ്പര്‍ശമാകുന്നു, ഞാനൊറ്റക്ക്
വാതിലടച്ചിരിക്കുമ്പോള്‍ നിരാലംബന്‍
നീ അരുതാത്തതു ചെയ്തു നീ നിര്‍മ്മമന്‍
നീ വെറുക്കപ്പെടാനുചിത നീ വാക്കിനാല്‍
നീ തീയകന്നു കരിഞ്ഞ കനല്‍ക്കണം
നീ ഒഴുക്കെന്നോ മറന്ന മഹാനദി
ആരവമാര്‍ത്തിരമ്പൂന്നൂ ഞാനറിയുന്നൂ
ഞാന്‍ കൊടുതിതീര്‍ന്നുത്സവം തീര്‍ന്നൊരങ്കണം
ഞാന്‍ നിരാലംബനാത്മശൂന്യന്‍ വെറും
പേരിന്നു ചലനവും വചനവും പേറുവോന്‍
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....