പല ഭാഷയുടെ കടൽ സ്പന്ദിക്കുന്നു
തിരപ്പുറത്തേതോ മുക്കുവക്കൂട്ടം
സ്രാവുകൾക്കൊപ്പം സവാരി ചെയ്യു
ഏതൊക്കെയോ ഉഷ്ണധീരപ്രവാഹങ്ങൾ
കാലാന്തർവാഹിനിപോലെ പായുന്നു.
അഗ്നിമുഖം തുറന്നുള്ള ഗിരികളിൽ
നിശ്ചലമേതോ നിലാവ് പെയ്യുന്നു.
താരങ്ങളെ തൊട്ടറിയുവാനെന്ന പോൽ
നാവുമരങ്ങളിൽ ഇലഞരമ്പുണരുന്നു.
ലാൽഗുഡി വയലിനിൽ വേനൽ തിളച്ചു
ആദിക്രൌഞ്ചം പോൽ നിലവിളിക്കുന്
പ്രാര്‍ത്ഥനകൾ മീരയായ് വീണ്ടും
തീക്കൊടുങ്കാറ്റിന്റെ കൊടിയാകു
ബന്ധിതയാമൊരു കുലദേവി കാറ്റിൻറെ
പ്രതിഷേധമൊഴി മുറിച്ചകലേക്ക് മറ
ശൂലം തറച്ചൊരു ഭ്രൂണം അഹിംസയെ
സൂക്ഷ്മ തലങ്ങളിൽ വേർതിരിച്ചറി
കാലം മറന്നതാം ചില പെരുമ്പേരുകൾ
കത്തിയുടെ വായ്ത്തല പോലെ തിളങ്
സൂര്യനെ തൊട്ടറിഞ്ഞുള്ളു കണ്ടെ
കുരുടൻ ആഴങ്ങളിൽ കൺ തുറക്കുന്നു
ആയിരം സൂര്യനാളങ്ങൾ ശരവേഗത്തിൽ
ആന്ധ്യം പുകഞ്ഞൊരുൾക്കണ്ണിലറിയു
.
അച്ഛനെഴുത്തുകൾ പിച്ച നടന്നൊരാ
പൊന്നാനി മണ്ണിൽ ചുവടൂന്നി
വേനൽമഴ നനഞ്ഞൊട്ടിയ വസ്ത്രങ്ങൾ
ഊരിയെടുത്ത് പതാക നാട്ടി
വേർപടലങ്ങളിൽ ലോഹമൗനത്തിന്റെ
വായ്ത്തലയേറ്റ മഴക്കാടു പോൽ
ഏറെത്തപിച്ച സൂര്യോഷ്ണക്കനലുകൾ
നീറിപ്പിടിച്ച മനോനിലമായ്
ആടി കലക്കിയ പേരാറിൻ തീരത്ത്
കൊയ്ത്തുകാരന്റെ ചിതയെരിച്ചു.
നൂറായിരം ജലപാതങ്ങളിൽ പൊള്ളി
ഏഴു സമുദ്രലവണങ്ങളും പേറി
പാബ്ലോ നെരൂദയും പാവം കവിതയും
എൻറെ ഗ്രാമത്തിൽ കുടിപാർപ്പിനെ
എല്ലു തകർന്ന പുരാതനസൗധങ്ങൾ
നൊന്തുപേക്ഷിച്ച നിറവയർ സീതമാർ
ചില്ലുമുനകൾക്ക് മീതെ നടക്കവേ
കണ്വനെപ്പോൽ നീ സമാശ്വാസമായി.
ആണ്ടാൾ മൊഴികളിലുഷ്ണിച്ച് കൃഷ്
പാതിയായ് മാറുമുന്മാദിനിയായ്
ആർദ്രസർപ്പങ്ങൾ പുണർന്ന ജലകന്
ആകുലയാം സ്വപ്നാടകയായ്
ഏറെത്തണുത്ത മലമുടിയിൽ കിളിർക്
പഞ്ചാഗ്നിതോറും തപിക്കുന്ന പെണ്
നിന്റെയമൃതംതൊട്ട വാക്കിൻ കയങ്
നിർല്ലജ്ജനായി ഞാൻ മുങ്ങിമരിക്
അമ്മി,അടുപ്പ്, ഉറി, കപ്പി, കയർ
അമ്മുമ്മ,തണുവുമ്മ, കണ്ണകിത്തീ
പിന്നിട്ടൊരിടവഴി, ചോരച്ച നേ
എന്റെ കൂട്ടർക്ക് ഗൃഹാതുരപ്പെരു
ഇനി മുറിച്ചെറിയുവാനാവാത്ത തലയി
സർപ്പമാണിക്യമായ് ചിന്നും വെളി
പ്രിയനേ.... നിന്നെ ഞാൻ വായിക്
പല ഗന്ധമുള്ള മനുഷ്യർ ചിരിക്കു
ഒറ്റയ്ക്കു നിന്നൊരാൾ പാടുന്ന പാ
നീയൊറ്റയാകാതെ തളിർത്തു പൂക്കു
***
എന്നെ പ്രചോദിപ്പിച്ച പ്രിയകവി കെ. സച്ചിദാനന്ദന്
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....