ഒരു വീടും സ്വര്‍ഗമല്ല,
പരസ്പരം തിരിച്ചറിയാത്ത
കുറേപ്പേര്‍ താമസിക്കുന്നൊരിടം മാത്രമാണത്.
കുറേപ്പേര്‍ താമസിക്കുന്നൊരിടം മാത്രമാണത്.
പ്രതീക്ഷ പട്ടുപോയവന്
വീടഭയമല്ല
സുഹൃത്ത് തണലല്ല
കവിത മരുന്നല്ല
പ്രണയം വഴിയല്ല
വെറുമൊരു വഴിപാടുമാത്രം.
വീടഭയമല്ല
സുഹൃത്ത് തണലല്ല
കവിത മരുന്നല്ല
പ്രണയം വഴിയല്ല
വെറുമൊരു വഴിപാടുമാത്രം.
നാം ഒരിടം പാലിക്കാത്തിടത്തോളം
നമ്മള്‍ വീടെന്ന മൗനത്തില്‍
മരവിച്ച ജഡങ്ങള്‍ മാത്രം.
നമ്മള്‍ വീടെന്ന മൗനത്തില്‍
മരവിച്ച ജഡങ്ങള്‍ മാത്രം.
കടം കുടിച്ച ഒരുവന്
വീട് തീരാശാപമാണ്.
പോകാനും,എത്തിച്ചേരാനുമുള്ള
എല്ലാ വഴികളും ഭ്രാന്താണ്.
വീട് തീരാശാപമാണ്.
പോകാനും,എത്തിച്ചേരാനുമുള്ള
എല്ലാ വഴികളും ഭ്രാന്താണ്.
രാത്രിയില്‍ നിന്നും
രാത്രിയിലേക്കവന്‍
സ്വപ്നങ്ങളെ നനക്കുന്നില്ല.
രാത്രിയിലേക്കവന്‍
സ്വപ്നങ്ങളെ നനക്കുന്നില്ല.
ഒന്നിലും വിശ്വാസമില്ലാതെ,
ആത്മഹത്യയ്ക്കു പോലുമധീരനായി,
അവന്‍ തിരയുന്നത്
അവന്‍റെ വഴി മാത്രം.
ആത്മഹത്യയ്ക്കു പോലുമധീരനായി,
അവന്‍ തിരയുന്നത്
അവന്‍റെ വഴി മാത്രം.
അപ്പോഴും നിലവിളിച്ചു കൊണ്ടേയിരിക്കും
അവനു വേണ്ടി മാത്രം
മൗനത്തിലവന്‍ കുറിച്ചിട്ട വരികള്‍.
അവനു വേണ്ടി മാത്രം
മൗനത്തിലവന്‍ കുറിച്ചിട്ട വരികള്‍.
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....