സിദ്ധാര്‍ത്ഥന്‍ കരഞ്ഞ്...കരഞ്ഞ്,
ഒടുവില്‍,
ഉള്ളിലെ പെണ്ണുണര്‍ന്നു
ഉള്ളിലെ പെണ്ണുണര്‍ന്നു
മരണം മണക്കുന്ന ഇടങ്ങളെ,
മുറിവേറ്റ പ്രാവിനെ,
മുടന്തനാടിനെ,
കല്ലേറുകൊണ്ട നായയെ,
ചേര്‍ത്തുപിടിച്ച്,
തഴുകിത്തഴുകി,
ഉടലാകെ മുലപ്പാല്‍ നിറച്ചു.
മുറിവേറ്റ പ്രാവിനെ,
മുടന്തനാടിനെ,
കല്ലേറുകൊണ്ട നായയെ,
ചേര്‍ത്തുപിടിച്ച്,
തഴുകിത്തഴുകി,
ഉടലാകെ മുലപ്പാല്‍ നിറച്ചു.
കൊഴിഞ്ഞുവീണു വീരപൗരുഷം
മൗനിയായി,
മൃദുവായി..മൃദുവായി
വ്യഥയില്‍ വെന്തുവെന്ത്
ആര്‍ക്കും അര്‍ത്ഥിക്കാവുന്ന,
ഏത് മുറിവിനും മരുന്നായി
ഉടലാകെ സ്തനങ്ങളായി
പിറവിയെടുക്കുകയായിരുന്നു.
മൗനിയായി,
മൃദുവായി..മൃദുവായി
വ്യഥയില്‍ വെന്തുവെന്ത്
ആര്‍ക്കും അര്‍ത്ഥിക്കാവുന്ന,
ഏത് മുറിവിനും മരുന്നായി
ഉടലാകെ സ്തനങ്ങളായി
പിറവിയെടുക്കുകയായിരുന്നു.
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....