ഇമ്മരത്തോപ്പിലെത്തൈമണിക്കാറ്റിന്‍റെ
മര്‍മ്മരവാക്യത്തിനര്‍ത്ഥമെന്തോ?
എന്നയല്‍ക്കാരനില്‍ നിന്നു ഞാന്‍ ഭിന്നന-
ല്ലെന്നങ്ങു നിന്നിതു വന്നുരയ്പൂ.
എന്നയല്‍ക്കാരനില്‍ നിന്നു ഞാന്‍ ഭിന്നന-
ല്ലെന്നങ്ങു നിന്നിതു വന്നുരയ്പൂ.
മാനത്തു വട്ടത്തില്‍ പാറുമീ പക്ഷിതന്‍
തേനൊലിഗ്ഗാനത്തിന്‍ സാരമെന്തോ?
എന്നയല്‍നാട്ടില്‍ നിന്നെന്‍നാടു വേറെയ-
ല്ലെന്നതു രണ്ടും കണ്ടോതിടുന്നു.
തേനൊലിഗ്ഗാനത്തിന്‍ സാരമെന്തോ?
എന്നയല്‍നാട്ടില്‍ നിന്നെന്‍നാടു വേറെയ-
ല്ലെന്നതു രണ്ടും കണ്ടോതിടുന്നു.
തന്‍ തിരമാല തന്നൊച്ചയാലീയാഴി
സന്തതമെന്തോന്നു ഘോഷിക്കുന്നു?
ഭൂഖണ്ഡമൊന്നിനൊന്നന്യമല്ലെന്നതി-
താകവേ തൊട്ടറിഞ്ഞോതിടുന്നു.
സന്തതമെന്തോന്നു ഘോഷിക്കുന്നു?
ഭൂഖണ്ഡമൊന്നിനൊന്നന്യമല്ലെന്നതി-
താകവേ തൊട്ടറിഞ്ഞോതിടുന്നു.
വ്യോമത്തിന്‍ നിന്നിടുദുന്ദുഭി കൊട്ടിയി-
ക്കാര്‍മുകിലെന്തോന്നു ഗര്‍ജ്ജിക്കുന്നു?
രണ്ടല്ല നാകവുമൂഴിയുമെന്നതു
രണ്ടിനും മധ്യത്തില്‍ നിന്നുരയ്പൂ.
ക്കാര്‍മുകിലെന്തോന്നു ഗര്‍ജ്ജിക്കുന്നു?
രണ്ടല്ല നാകവുമൂഴിയുമെന്നതു
രണ്ടിനും മധ്യത്തില്‍ നിന്നുരയ്പൂ.
പൂർണ്ണമല്ല. പ്രധാനപ്പെട്ട നാലു വരി കൂടിയുണ്ട്
ReplyDeleteപൂർണ്ണമല്ല. പ്രധാനപ്പെട്ട നാലു വരി കൂടിയുണ്ട്
ReplyDeleteഅർത്ഥം കിട്ടുമോ
ReplyDeleteഅർത്ഥം kitto
ReplyDeleteUlladkkam
ReplyDeleteMeaning please
ReplyDelete