എണ്ണ വറ്റിയാല്‍ക്കെടും
മണ്‍ചെരാതിലെത്തിരി.,
പിന്നെയാവെട്ടം പൊന്‍പൂ-
വിടുമിത്തിരി വട്ടം.
പിന്നെയാവെട്ടം പൊന്‍പൂ-
വിടുമിത്തിരി വട്ടം.
ഇരുളും.,അപ്പോഴേക്കും
മറ്റു വെട്ടങ്ങളങ്ങോ-
ട്ടൊഴുകും.,സംസാരത്തി-
ന്നുണ്മയിങ്ങനെയല്ലോ.
മറ്റു വെട്ടങ്ങളങ്ങോ-
ട്ടൊഴുകും.,സംസാരത്തി-
ന്നുണ്മയിങ്ങനെയല്ലോ.
അതിനാല്‍ മാഴ്കായ്കനീ-
യെന്‍ ഹൃദന്തമേ നിന്നില്‍-
ക്കതിര്‍ വീശി നിന്നൊരാ
മണ്‍ചെരാതിനെപ്പറ്റി.
യെന്‍ ഹൃദന്തമേ നിന്നില്‍-
ക്കതിര്‍ വീശി നിന്നൊരാ
മണ്‍ചെരാതിനെപ്പറ്റി.
അതുടഞ്ഞുപോയ്.,പക്ഷേ
സ്നേഹത്തിന്‍ പരിമളം
ചിതറുമതിന്‍ വെട്ടം
നിന്നിലോര്‍മ്മയായില്ലേ?
സ്നേഹത്തിന്‍ പരിമളം
ചിതറുമതിന്‍ വെട്ടം
നിന്നിലോര്‍മ്മയായില്ലേ?
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....