കനകചിലങ്ക കിലുങ്ങി കിലുങ്ങി
കാഞ്ചന കാഞ്ചി കുലുങ്ങി കുലുങി
കടമിഴികോണുകളില്‍ സ്വപ്നം മയങി
കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി
ഒഴുകും ഉടയാടകളില്‍ ഒലിയലകള്‍ ചിമ്മി
അഴകൊരുടലാര്‍ന്നപോല്‍ അങ്ങനെ മിന്നി
മദിമോഹന ശുഭ നര്‍ത്തനമാടുന്നയി മഹിതെ
മമ മുന്നില്‍ നിന്നു നീ മലയാള കവിതെ
ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
ഇട ചേര്‍ന്നെന്‍ ഹ്രിദയം പുതു പുളകങ്ങള്‍ ചൂടി
ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലുംകൂടി
അതിധന്യകള്‍ ഉഡു കന്യകള്‍ മണിവീണകള്‍ മീട്ടി
അപ്സരോ രമണികള്‍ കൈമണികള്‍ കൊട്ടി
വ്രിന്താവന മുരളീരവ പശ്താലമൊന്നില്‍
സ്പന്ദിക്കും അ മധുര സ്വരവീചികള്‍ തന്നില്‍
താളം നിരനിരയായി നുരയിട്ടിട്ടു തങ്ങി
താമരതാരുകള്‍ പോല്‍ തത്തി ലയ ഭംഗി
സദതസുഖ സുലഭതതന്‍ നിറപറ വച്ചു
ഋതുശോഭകള്‍ നിന്‍ മുന്നില്‍ താലം പിടിച്ചു
തങ്കതരിവളയിളകി നിന്‍ പിന്നില്‍ തരളിതകള്‍
സങ്കല്‍പ സുഷമകള്‍ ചാമരം വീശി
സുരഭില മ്രിഗമദ തിലകിത ഭാലം
സുമസമ സുലളിത മ്രിദുല കപോലം
നളിനദലമോഹന നയന വിലാസം
നവകൂന്ത സുരസുന്ദര വര മന്ദഹാസം
ഘനനീല വിപിന സമാന സുകേശം
കുനുകുന്ദള വലയാങ്കിത കര്‍ണാന്തിക ദേശം
മണികനകഭൂഷിത ലളിത ഗള നാളം
മമ മുന്നില്‍ എന്തൊരു സൌന്ദര്യ മേളം
മുനിമാരും മുകരാത്ത സുഖചക്രവാളം
ഉണരുന്നു പുളകിതം മമ ജീവനാളം
ഇടവിടാതടവികളും ഗുഹകളും ശ്രുതികൂട്ടിയ
ജഡതന്‍ ജ്വര ജ്വല്‍പന മയമായ മായ
മറയുന്നു വിരിയുന്നു മമ ജീവന്‍ തന്നില്‍
മലരുകള്‍ മലയാള കവിതേ നിന്‍ മുന്നില്‍
നിര്‍ നിമേഷാക്ഷ്നായി നില്‍പതഹോ ഞാനിദം
നിര്‍ നര്‍ത്തനമെന്തല്‍ഭുത മന്ത്രവാദം
കണ്ടു നിന്‍ കണ്‍കോണുകളുലയവെ കരിവരി
വണ്ടലയും ചെണ്ടുലയും വനികകള്‍ ഞാന്‍
ലളിതേ നിന്‍ കൈവിരലുകള്‍ ഇളകവെ ഞാന്‍ കണ്ടു
കിളിപാറും മരതക മലനിരകള്‍
കനകോജ്ജ്വല ദീപശിഖാ രേഖാവലിയാലെ
കമനീയ കലാദേവത കണിവച്ചതുപോലെ
കവരുന്നു കവിതേ തവ നിര്‍ത്തരംഗം
കാപാലികനെങ്കിലും എന്‍ അന്തരംഗം
തവചരണ ചലനഹ്രിദ രണിതരതരങ്കണം
തന്നോരനുഭൂതിതന്‍ ലയനവിമാനം
എന്നെ പലദിക്കിലുമെത്തിപ്പു ഞാനൊരു
പൊന്നോണപ്പുലരിയായ് പരിലസിപ്പു
കരകമല ദലയുഗള മ്രിദുമ്രിദുല ചലനങ്ങള്‍
കാണിച്ച സുക്ഷ്മ ലോകാന്തരങ്ങള്‍
പലതു കടന്നു കടന്നു ഞാന്‍ പോയി
പരിധ്രിത പരിണത പരിവേഷനായി
ജന്മം ഞാന്‍ കണ്ടു ഞാന്‍ നിര്‍വ്രിതി കൊണ്ടു
ജന്മാന്തരങ്ങളിലെ സുക്രുതാമ്രിതമുണ്ടു
ആയിരം സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നവുമായെത്തി
മായികെ നി നിന്‍ നടനം നടത്തി
പുഞ്ചിരി പെയ്തുപെയ്താടു നീ ലളിതെ
തുഞ്ചന്‍റെ തത്തയെ കൊഞ്ചിച്ച കവിതെ
അഞ്ചികുഴഞ്ഞഴിഞ്ഞ് ആടു ഗുണമിളിതെ
കുഞ്ചന്‍റെ തുള്ളലില്‍ മണിപൊട്ടിയ കവിതെ
പലമാതിരി പല ഭാഷകള്‍ പല ഭൂഷകള്‍ കെട്ടി
പാടിയുമാടിയും പല ചേഷ്ഠകള്‍ കാട്ടി
വിഭ്രമവിഷവിത്തു വിത്ക്കിലും ഹ്രിദിമേല്‍
വിസ്മരിക്കില്ല നിന്നെ സുരസുഷമെ
പോവുന്നോ നിന്‍ നിര്‍ത്തം നിര്‍ത്തി നി ദേവി
പോവല്ലേ പോവല്ലേ പോവല്ലേ ദേവി
കാഞ്ചന കാഞ്ചി കുലുങ്ങി കുലുങി
കടമിഴികോണുകളില്‍ സ്വപ്നം മയങി
കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി
ഒഴുകും ഉടയാടകളില്‍ ഒലിയലകള്‍ ചിമ്മി
അഴകൊരുടലാര്‍ന്നപോല്‍ അങ്ങനെ മിന്നി
മദിമോഹന ശുഭ നര്‍ത്തനമാടുന്നയി മഹിതെ
മമ മുന്നില്‍ നിന്നു നീ മലയാള കവിതെ
ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും
ഇട ചേര്‍ന്നെന്‍ ഹ്രിദയം പുതു പുളകങ്ങള്‍ ചൂടി
ചുടുനെടുവീര്‍പ്പുകള്‍ക്കിടയിലുംകൂടി
അതിധന്യകള്‍ ഉഡു കന്യകള്‍ മണിവീണകള്‍ മീട്ടി
അപ്സരോ രമണികള്‍ കൈമണികള്‍ കൊട്ടി
വ്രിന്താവന മുരളീരവ പശ്താലമൊന്നില്‍
സ്പന്ദിക്കും അ മധുര സ്വരവീചികള്‍ തന്നില്‍
താളം നിരനിരയായി നുരയിട്ടിട്ടു തങ്ങി
താമരതാരുകള്‍ പോല്‍ തത്തി ലയ ഭംഗി
സദതസുഖ സുലഭതതന്‍ നിറപറ വച്ചു
ഋതുശോഭകള്‍ നിന്‍ മുന്നില്‍ താലം പിടിച്ചു
തങ്കതരിവളയിളകി നിന്‍ പിന്നില്‍ തരളിതകള്‍
സങ്കല്‍പ സുഷമകള്‍ ചാമരം വീശി
സുരഭില മ്രിഗമദ തിലകിത ഭാലം
സുമസമ സുലളിത മ്രിദുല കപോലം
നളിനദലമോഹന നയന വിലാസം
നവകൂന്ത സുരസുന്ദര വര മന്ദഹാസം
ഘനനീല വിപിന സമാന സുകേശം
കുനുകുന്ദള വലയാങ്കിത കര്‍ണാന്തിക ദേശം
മണികനകഭൂഷിത ലളിത ഗള നാളം
മമ മുന്നില്‍ എന്തൊരു സൌന്ദര്യ മേളം
മുനിമാരും മുകരാത്ത സുഖചക്രവാളം
ഉണരുന്നു പുളകിതം മമ ജീവനാളം
ഇടവിടാതടവികളും ഗുഹകളും ശ്രുതികൂട്ടിയ
ജഡതന്‍ ജ്വര ജ്വല്‍പന മയമായ മായ
മറയുന്നു വിരിയുന്നു മമ ജീവന്‍ തന്നില്‍
മലരുകള്‍ മലയാള കവിതേ നിന്‍ മുന്നില്‍
നിര്‍ നിമേഷാക്ഷ്നായി നില്‍പതഹോ ഞാനിദം
നിര്‍ നര്‍ത്തനമെന്തല്‍ഭുത മന്ത്രവാദം
കണ്ടു നിന്‍ കണ്‍കോണുകളുലയവെ കരിവരി
വണ്ടലയും ചെണ്ടുലയും വനികകള്‍ ഞാന്‍
ലളിതേ നിന്‍ കൈവിരലുകള്‍ ഇളകവെ ഞാന്‍ കണ്ടു
കിളിപാറും മരതക മലനിരകള്‍
കനകോജ്ജ്വല ദീപശിഖാ രേഖാവലിയാലെ
കമനീയ കലാദേവത കണിവച്ചതുപോലെ
കവരുന്നു കവിതേ തവ നിര്‍ത്തരംഗം
കാപാലികനെങ്കിലും എന്‍ അന്തരംഗം
തവചരണ ചലനഹ്രിദ രണിതരതരങ്കണം
തന്നോരനുഭൂതിതന്‍ ലയനവിമാനം
എന്നെ പലദിക്കിലുമെത്തിപ്പു ഞാനൊരു
പൊന്നോണപ്പുലരിയായ് പരിലസിപ്പു
കരകമല ദലയുഗള മ്രിദുമ്രിദുല ചലനങ്ങള്‍
കാണിച്ച സുക്ഷ്മ ലോകാന്തരങ്ങള്‍
പലതു കടന്നു കടന്നു ഞാന്‍ പോയി
പരിധ്രിത പരിണത പരിവേഷനായി
ജന്മം ഞാന്‍ കണ്ടു ഞാന്‍ നിര്‍വ്രിതി കൊണ്ടു
ജന്മാന്തരങ്ങളിലെ സുക്രുതാമ്രിതമുണ്ടു
ആയിരം സ്വര്‍ഗ്ഗങ്ങള്‍ സ്വപ്നവുമായെത്തി
മായികെ നി നിന്‍ നടനം നടത്തി
പുഞ്ചിരി പെയ്തുപെയ്താടു നീ ലളിതെ
തുഞ്ചന്‍റെ തത്തയെ കൊഞ്ചിച്ച കവിതെ
അഞ്ചികുഴഞ്ഞഴിഞ്ഞ് ആടു ഗുണമിളിതെ
കുഞ്ചന്‍റെ തുള്ളലില്‍ മണിപൊട്ടിയ കവിതെ
പലമാതിരി പല ഭാഷകള്‍ പല ഭൂഷകള്‍ കെട്ടി
പാടിയുമാടിയും പല ചേഷ്ഠകള്‍ കാട്ടി
വിഭ്രമവിഷവിത്തു വിത്ക്കിലും ഹ്രിദിമേല്‍
വിസ്മരിക്കില്ല നിന്നെ സുരസുഷമെ
പോവുന്നോ നിന്‍ നിര്‍ത്തം നിര്‍ത്തി നി ദേവി
പോവല്ലേ പോവല്ലേ പോവല്ലേ ദേവി
Kavyanarthaki ethu kavyasamaharathilethanu
ReplyDeleteLast before two line missing 😞
ReplyDeleteതവ തലമുടിയിൽ നിന്നൊരു നാര് പോലും
ReplyDeleteതരികെന്നെ തഴുകട്ടെ പെരുമയും പേരും
പോവുന്നോ....
best
ReplyDeleteKaavyanarthaki യുടെ ആശയം കിട്ടാൻ വഴി ഉണ്ടോ
ReplyDelete