ചപ്പുചവറുകളുടെ ഭാഷ അവനറിയില്ല.
കല്ലിന്‍റെ ഉറക്കത്തില്‍ അവന്‍
താരാട്ട് പാടും.
അകലങ്ങളിലെ ഭാഷകളുടെ
ഭാരം പേറും.
ഇവിടെ അവന്‍
അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന്
പുതിയ വാക്കുകളുടെ അന്തരീക്ഷത്തിലേക്ക്
വളരുന്നു,
തന്‍റെ കവിത ദുഃഖഭരിതനായ
കാറ്റിന് നല്‍കുന്നു.
തേച്ചുമിനുക്കാത്തത്
തിളങ്ങാന്‍ വെമ്പുന്ന ഓട്ടുപാത്രം.
അവന്‍റെ ഭാഷ പായ്‌മരങ്ങള്‍ക്കിടയില്‍
ശോഭിക്കുന്നു.
അവന്‍ വിചിത്ര വാക്കുകളുടെ
യോദ്ധാവ്.
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....