എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
രക്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞ കോലക്കോപ്പുകള്‍ കാണാം
കത്തികള്‍ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞ് ചിതറും നാദം
പന്നിവെടി പുക പൊന്തും തെരുവില്‍
പാതി കാല്‍ വിറകൊള്‍വത് കാണാം
ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും
കുരുന്നു ഭീതിക്കണ്ണുകള്‍ കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍
പുത്രന്‍ ബലി വഴിയേ പോകുമ്പോള്‍
മാതൃവിലാപ താരാട്ടില്‍
മിഴിപൂട്ടി മയങ്ങും ബാല്യം
കണ്ണില്‍ പെരുമഴയായി പെയ്തൊഴിവത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
പൊട്ടിയ താലിച്ചരടുകള്‍ കാണാം
പൊട്ടാ മദ്യക്കുപ്പികള്‍ കാണാം
പലിശ പട്ടിണി പടി കേറുമ്പോള്‍
പുറകിലെ മാവില്‍ കയറുകള്‍ കാണാം
തറയിലൊരിലയിലൊരല്‍പം ചോരയില്‍
കൂനനുറുമ്പിരതേടല്‍ കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
പിഞ്ചു മടി കുത്തമ്പതുപേര്‍ ചേര്‍ന്നിരുപതു വെള്ളി
കാശു കൊടുത്തിട്ടുഴുതു മറിക്കും കാഴ്ചകള്‍ കാണാം
തെരുവില്‍ സ്വപ്നം കരിഞ്ഞ മുഖവും
നീട്ടിയ പിഞ്ചു കരങ്ങള്‍ കാണാം
അരികില്‍ ശീമക്കാറിന്നുള്ളില്‍
സുഖ ശീതള മൃദുമാറിന്‍ ചൂടില്‍
ഒരു ശ്വാനന്‍ പാല്‍ നുണവത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
തിണ്ണയിലമ്പത് കാശിന്‍ പെന്‍ഷന്‍
തെണ്ടിയൊരായിരമാളെ കാണാം
കൊടി പാറും ചെറു കാറിലൊരാള്‍
പരിവാരങ്ങളുമായ് പായ്‌വതു കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
കിളിനാദം ഗത കാലം കനവില്‍
നുണയും മൊട്ടകുന്നുകള്‍ കാണാം
കുത്തിപ്പായാന്‍ മോഹിക്കും പുഴ
വറ്റിവരണ്ടു കിടപ്പത് കാണാം,
പുഴവറ്റിവരണ്ടു കിടപ്പത് കാണാം
വിളയില്ലാ തവള പാടില്ലാ
കൂറ്റന്‍ കുഴികള്‍ കുപ്പത്തറകള്‍
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
ഒരാളൊരിക്കല്‍ കണ്ണട വെച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കല്‍ കണ്ണട വെച്ചു
ചെകിടടി വെടിയുണ്ട
കൊത്തിയുടയ്ക്കുക തിമിരക്കാഴ്ചകള്‍
സ്ഫടിക സരിതം പോലെ സുകൃതം
കാട് കരിച്ചു മറിഞ്ഞൊഴുകുന്നൊരു
മാവേലിത്തറ കാണും വരെ നാം
കൊത്തിയുടയ്ക്കുക കാഴ്ചകള്‍
ഇടയന്‍ മുട്ടി വിളിക്കും കാലം കാക്കുക
എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം..
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
രക്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞ കോലക്കോപ്പുകള്‍ കാണാം
കത്തികള്‍ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞ് ചിതറും നാദം
പന്നിവെടി പുക പൊന്തും തെരുവില്‍
പാതി കാല്‍ വിറകൊള്‍വത് കാണാം
ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും
കുരുന്നു ഭീതിക്കണ്ണുകള്‍ കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍
പുത്രന്‍ ബലി വഴിയേ പോകുമ്പോള്‍
മാതൃവിലാപ താരാട്ടില്‍
മിഴിപൂട്ടി മയങ്ങും ബാല്യം
കണ്ണില്‍ പെരുമഴയായി പെയ്തൊഴിവത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
പൊട്ടിയ താലിച്ചരടുകള്‍ കാണാം
പൊട്ടാ മദ്യക്കുപ്പികള്‍ കാണാം
പലിശ പട്ടിണി പടി കേറുമ്പോള്‍
പുറകിലെ മാവില്‍ കയറുകള്‍ കാണാം
തറയിലൊരിലയിലൊരല്‍പം ചോരയില്‍
കൂനനുറുമ്പിരതേടല്‍ കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
പിഞ്ചു മടി കുത്തമ്പതുപേര്‍ ചേര്‍ന്നിരുപതു വെള്ളി
കാശു കൊടുത്തിട്ടുഴുതു മറിക്കും കാഴ്ചകള്‍ കാണാം
തെരുവില്‍ സ്വപ്നം കരിഞ്ഞ മുഖവും
നീട്ടിയ പിഞ്ചു കരങ്ങള്‍ കാണാം
അരികില്‍ ശീമക്കാറിന്നുള്ളില്‍
സുഖ ശീതള മൃദുമാറിന്‍ ചൂടില്‍
ഒരു ശ്വാനന്‍ പാല്‍ നുണവത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
തിണ്ണയിലമ്പത് കാശിന്‍ പെന്‍ഷന്‍
തെണ്ടിയൊരായിരമാളെ കാണാം
കൊടി പാറും ചെറു കാറിലൊരാള്‍
പരിവാരങ്ങളുമായ് പായ്‌വതു കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
കിളിനാദം ഗത കാലം കനവില്‍
നുണയും മൊട്ടകുന്നുകള്‍ കാണാം
കുത്തിപ്പായാന്‍ മോഹിക്കും പുഴ
വറ്റിവരണ്ടു കിടപ്പത് കാണാം,
പുഴവറ്റിവരണ്ടു കിടപ്പത് കാണാം
വിളയില്ലാ തവള പാടില്ലാ
കൂറ്റന്‍ കുഴികള്‍ കുപ്പത്തറകള്‍
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
ഒരാളൊരിക്കല്‍ കണ്ണട വെച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കല്‍ കണ്ണട വെച്ചു
ചെകിടടി വെടിയുണ്ട
കൊത്തിയുടയ്ക്കുക തിമിരക്കാഴ്ചകള്‍
സ്ഫടിക സരിതം പോലെ സുകൃതം
കാട് കരിച്ചു മറിഞ്ഞൊഴുകുന്നൊരു
മാവേലിത്തറ കാണും വരെ നാം
കൊത്തിയുടയ്ക്കുക കാഴ്ചകള്‍
ഇടയന്‍ മുട്ടി വിളിക്കും കാലം കാക്കുക
എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം..
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....