ജനാലയ്കപ്പുറം
ഞാന്‍ എന്നെ കണ്ടു.
ദൈവത്തിലേയ്കു തുറന്ന് പിടിച്ച
ഭിക്ഷാപാത്രവുമായി ഞാന്‍.
കണ്ണുകളില്‍
കഴിഞ്ഞ തുലാവര്‍ഷത്തിലെ
അമ്ലമഴയുണ്ടായിരുന്നു.
അസ്തമിക്കാറായ
ആകാശമുണ്ടായിരുന്നു.
എന്റെ ഏകാന്തത
നാലു ചുമരുകളെ
വളയാക്കി അണിഞ്ഞിരിക്കുന്നു.
നൂറ്റാണ്ടുകളായി കണ്ടിട്ടും
എനിക്കപരിചിതങ്ങളായ
കെട്ടിടങ്ങള്‍ പോലെ
എന്റെ സ്നേഹം
എന്നെ നോക്കുന്നു.....
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....