Monday, March 7, 2016

അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി - പന്തളം കെ.പി. രാമൻ പിള്ള

അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും
സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൗഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാര സൂത്രമിണക്കി
കുടികൊള്ളും സത്യമേ ശരണം നീയെന്നും
ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിപൂര്‍ണ്ണ തേജസ്സു വിളയാടിക്കാണ്മാന്‍
ഒരു ജാതി ഒരു മതമൊരുദൈവമേവം
പരിശുദ്ധ വേദാന്തം സഫലമായ് തീരാന്‍
അഖിലാധി നായകാ തവ തിരുമുമ്പില്‍
അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍
സമരാദി തൃഷ്ണകളാകവേ നീക്കി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിത സൗഭാഗ്യത്തിന്‍ ഗീതം മുഴങ്ങി
നരലോക മെപ്പേരുമാനന്ദം തേടി
വിജയിക്കനിന്‍ തിരുനാമങ്ങള്‍ പാടി

5 comments:

  1. ഹൃദ്യമായതും താണാതായതുമായ ഈ ഈശ്വരപ്രാർഥന എന്നെന്നും വളരെ വലിയ ഒരു അനുഭൂതിയാണ് നൽകുന്നത്

    ReplyDelete
  2. ഹൃദ്യമായതും തനതായതുമായ ഈ ഈശ്വരപ്രാർഥന എന്നെന്നും വളരെ വലിയ ഒരു അനുഭൂതിയാണ് നൽകുന്നത്

    ReplyDelete
  3. Thanks.I had been searching for quite a while.Now I gocha.Thanks again.Thottol Sadanandan

    ReplyDelete
  4. The best universal prayer expressed in deep sense of thought, narrated in a poetical language . I bow my head before this great pet

    ReplyDelete

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....