ശ്രാവണ പുഷ്പങ്ങള്‍ കാതോര്‍ത്തു നില്‍ക്കുന്നൊരീ വഴിത്താരയിലൂടെ
ഒക്കത്ത് പാട്ടിന്റെ തേന്‍ കുടമേന്തി നീ എത്തിയില്ലന്തി മയങ്ങി
പെണ്‍കൊടി നീ മണി തമ്പുരു വാക്കുമായ് മണ്‍കുടം ഇന്നാര്‍ക്കു വിറ്റു
നാവേറും കണ്ണേറുമേല്‍ക്കാതെ മലനാടിനെ പോറ്റുന്ന ഗാനം
നാഗഫണം വിടര്‍ത്തിയാടിയ പുള്ളുവ വീണയില്‍ എന്തേ മയങ്ങി
പാടുക വീണ്ടുമെന്നോതുന്നു വീര്‍പ്പിട്ടു പാതിരാ പൂവിന്റെ മൌനം
നീട്ടുന്നു രാവുകള്‍ വെണ്ണിലാവിന്നിളനീര്‍ക്കുടം മൊത്തി കുടിയ്ക്കൂ

തൊട്ടുണര്‍ത്തീടുന്നു പിന്നെയിളം വെയില്‍ മുത്തുകളീ ക്കിളി കൂട്ടില്‍
തെച്ചി പഴങ്ങളിറുത്തു കൊണ്ടോടുന്ന തെക്കന്‍ മണിക്കാറ്റുവോതി
പാടുക വീണ്ടും സുവര്‍ണ്ണ ശലഭങ്ങള്‍ പാറി പറക്കുന്നു ചുറ്റും
കൊക്കുവിടര്‍ത്തുന്നീതെണ്ണിലേകേന്ത തത്തമാര്‍ നീടത്തുന്നുള്ളില്‍
ആ കൊച്ചു ശാരിക ഭൂമികന്യക്കെഴും ദുഃഖങ്ങള്‍ പാടിയ തയ്യല്‍
നാടു വെടിഞ്ഞു പോം നമ്മകള്‍ തന്‍ കഥ പാടിയ പൈങ്കിളി പൈതല്‍
കൊക്കില്‍ ചുരന്ന നറുതേന്‍ നുകര്‍ന്നെന്‍ കൊച്ചു ദുഃഖങ്ങളുറങ്ങൂ
നിങ്ങള്‍ തന്‍ കണ്ണീര്‍ കലരാതിരിയ്ക്കട്ടെ എന്നെങ്കിലുമെന്റെ പാട്ടില്‍

ശ്രാവണ പുഷ്പങ്ങള്‍ കാതോര്‍ത്തു നില്‍ക്കുന്നൊരീ ഈ വഴിത്താരയിലൂടെ

പെന്‍കൊടി നീ മണി തമ്പുരു വാക്കുമായ് മണ്‍കുടം ഇന്നാര്‍ക്കു വിറ്റു

ഈ പാട്ടിൻ്റെ ONV പാടിയ MP3 കിട്ടുമോ?
ReplyDeleteഎൻ്റെ കയ്യിൽ ഉണ്ടായിരുന്നു. delete ആയി.