ആരതെന്നു പറഞ്ഞതില്ല:
ഞാനിരുന്നോരൂഞ്ഞാലില്‍
കൂടിരുന്നു തുടിച്ചതാരോ
പൂവിടുന്നൊരു കിളിമരത്തില്‍
ചോടെ നിന്നു ചിരിച്ചതാരോ
ഞാന്‍ വരുന്നതുകണ്ട് കുരവ-
ത്തൂമകൊണ്ട് തെളിഞ്ഞതാരോ?
ആരതെന്നു പറഞ്ഞതില്ല.,
പറയുമോയെന്നിളമവെയിലേ
തുടിതുടിക്കും തുമ്പിനിനവേ
തേവവെള്ളത്തുമ്പമലരേ
ഓണവില്ലുമുറിഞ്ഞതെങ്ങനെ
കളമരങ്ങും കിളിത്തട്ടും
കാടുപാടലായ് പോയതെങ്ങനെ
താമരപ്പൂത്തോണിതാളം
മേളമറ്റുമറിഞ്ഞതെങ്ങനെ
തെളിമനിഴലുവിതുമ്പിയീവഴി
ആരതെന്നു പറഞ്ഞതില്ല.
കാറ്റിലെന്‍റെ കരച്ചില്‍ കേട്ടീ
പാട്ടൊഴിഞ്ഞൊരു നടവഴിയേ
നേര്‍ത്തുനേര്‍ത്തൊരു തേങ്ങലായി
ആറ്റുവഞ്ചിയില്‍ നിലാവുറങ്ങിയ
രാത്രിവഴിയേ പോയതാരോ?
ആരതെന്നു പറഞ്ഞതില്ല:
ഗഹനമീവിരഹ നഗരനിസരി
വിജനമീ കഥനഹൃദയരജനി.
ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളത്തിലെ പ്രശസ്ത കവിതകളുടെ വരികള്‍ അധ്യാപകര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമാഹരിക്കാനുള്ള ഒരു ശ്രമമാണിത്.തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ... മലയാളത്തിലെ പ്രശസ്ത കവിതകളുടെ ചൊല്‍ക്കാഴ്ചകള്‍ക്കും ആലാപനങ്ങള്ക്കും www.kavyakallolam.blogspot.in സന്ദര്‍ശിക്കുക.
Tuesday, February 21, 2017
ഓണപ്പിറ്റേന്ന് -ഡി.വിനയചന്ദ്രന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....