അനാഥൻ
(നാസർ)
●●●●●●
അച്ഛൻ മരിച്ചപ്പോൾ
നാഥനായി
അമ്മ മരിച്ചപ്പോൾ
അനാഥനായി
ഇസ്തിരിപ്പെട്ടി
(ഗഫൂർ കരുവണ്ണൂർ)
●●●●●●●●
വേവലാതികൾ
മായ്ച്ചുകളയാൻ
ഉള്ളിൽ തീയുള്ളവനു
മാത്രമേ കഴിയൂ എന്ന്
നീ പഠിപ്പിക്കുന്നു
കുമ്മായം
(സത്യചന്ദ്രൻ പൊയിൽക്കാവ്)
●●●●●●●●●
നിനക്കറിയില്ല
എത്ര വെന്തിട്ടാണു
ഈ നിറമെന്ന്
ചെരിപ്പ്
(എ.കെ.മോഹൻ)
●●●●●●●
ചില നേരങ്ങളിൽ
ചിലയിടങ്ങളിൽ
ഞാൻ മാത്രം പുറത്താകുന്നു.
അകത്തു കയറുവാൻ മാത്രം
എന്ത് വിശുദ്ധിയാണു
നിങ്ങളിലുള്ളതെന്ന്
പുറത്തുവരുമ്പോഴൊന്ന്
പറഞ്ഞുതരണേ.....
പുഴു
(പി.സുരേന്ദ്രൻ)
●●●●●●
ഞാനിങ്ങനെ അരിച്ചരിച്ച് നീങ്ങുമ്പോൾ
നിങ്ങളുടെ മുഖത്തെ
പുച്ഛവും നിന്ദയും അറപ്പും
വെറുപ്പുമെല്ലാം
ഞാൻ കാണുന്നുണ്ട്
പക്ഷേ നോക്കിക്കോ
ഞാനൊരു ചിത്രശലഭമായി
തിരിച്ചുവരും.
ഉള്ളി
(അഭിഷേക്)
●●●●●●●●
ഇനി നമുക്ക്
ഉള്ളികളായി ജനിക്കാം
വെട്ടിയരിയുന്നവരുടെ
കണ്ണുനനയിക്കാൻ
അത് മാത്രമേ
വഴിയുള്ളൂ..
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....