പട്ടുതോല്‍ക്കുമിരുട്ടിലേക്കാണു ഞാന്‍
ഞെട്ടിയേല്‍ക്കുന്നതിന്നീ രജനിയില്‍
രാമഴ പെയ്തു തോര്‍ന്നതിന്‍ മന്ത്രണം
മാമരങ്ങളുതിര്‍ക്കുന്ന വേളയില്‍.
ഈയഴകിന്‍ മുഹൂര്‍ത്തത്തിലെത്തിയോ
നീയിവിടെ വിരുന്നിനായ് ദുഃഖമേ ?
ആനയിച്ചുവോ തീക്കനല്‍ കോരിയി-
ട്ടാരവത്തോടെ, നിന്നെയീ വാതിലില്‍
മറ്റൊരുള്‍ക്കളം താങ്ങിയ വേദന
മറ്റൊരാളെക്കവര്‍ന്നതാം പീഡകള്‍ ?
നേരനുഭവസാക്ഷ്യകാലത്തിലെ
വേദനയെ കവച്ചിടുമോര്‍മ്മകള്‍...
കെട്ടഴിയുന്ന ഹൃത്തിന്റെ താഴുകള്‍
പൊട്ടിവീണു തകര്‍ന്നു കഴിഞ്ഞുവോ?
കണ്ണുനീരിന്‍ പ്രളയകവാടമോ
നിന്നനില്‍പ്പില്‍ തുറന്നു കാണുന്നു ഞാന്‍?
രക്തപാശമൊന്നേത് ? എന്‍റെ സൌഹൃദ-
ഭക്തിയാര്‍ന്നു വരുന്നിതാ മുന്നിലായ്.
ലോകജീവിതസത്യമേ വേദന-
യേകമെന്നതു വീണ്ടുമോര്‍മ്മിക്കുവാന്‍
ഏതഴകിന്‍ കിനാവിലും നിര്‍ദ്ദയം
നീ വിരുന്നിനായെത്തുന്നു ദുഃഖമേ !
പട്ടുതോല്‍ക്കുമിരുട്ടിലേക്കാണു ഞാന്‍
ഞെട്ടിയേറ്റതിന്നീ നീലരാത്രിയില്‍
രാമഴ പെയ്ത രാഗമന്ത്രങ്ങളെ
മാമരങ്ങളുതിര്‍ക്കുന്ന വേളയില്‍.
ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളത്തിലെ പ്രശസ്ത കവിതകളുടെ വരികള്‍ അധ്യാപകര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമാഹരിക്കാനുള്ള ഒരു ശ്രമമാണിത്.തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ... മലയാളത്തിലെ പ്രശസ്ത കവിതകളുടെ ചൊല്‍ക്കാഴ്ചകള്‍ക്കും ആലാപനങ്ങള്ക്കും www.kavyakallolam.blogspot.in സന്ദര്‍ശിക്കുക.
Wednesday, February 8, 2017
വിരുന്ന് - ഒ.വി.ഉഷ
Subscribe to:
Post Comments (Atom)
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....