എന്തൊന്നാല്‍ ഭൂദേവി ചൈതന്യമേലുന്നു,
ചന്തം പുലര്‍ത്തുന്നു സര്‍വകാലം,
ഹൃദ്യമജ്ജീവിതമാസ്വദിച്ചാസ്വദി,-
ച്ചദ്യഞാന്‍ ധന്യരില്‍ ധന്യനായേന്‍.
എന്നുടെ ശ്വാസനിശ്വാസമരുത്തിലു-
ണ്ടെണ്ണിയാല്‍ തീരാത്ത ജീവജാലം
മണ്‍തരിയോരോന്നും ജീവശതങ്ങള്‍ക്കു
മന്ദിരമാകും ബ്രഹ്മാണ്ഡമല്ലൊ.
പാറിയും നീന്തിയു,മോടിയും ചാടിയും
പോരടി,ച്ചന്യോന്യമോമനിച്ചും
വാഴ്കയാണെപ്പോഴുമെമ്പാടും പ്രാണികള്‍,
ലോകൈകവിത്തിന്‍ പണിത്തരങ്ങള്‍,
കണ്ണീരും പുഞ്ചിരിപ്പാലും കലര്‍ന്നൊരീ
മന്നിലെ ജീവിതവാഹിനിയില്‍
പാവമാമെന്നെയും കൂടിയൊഴുക്കിയ
പാവനാത്മാവേ ഞാന്‍ കൈ തൊഴുന്നേന്‍
അങ്ങേയനുഗ്രഹവ്യഗ്രമാം കൈത്തലം
ഞങ്ങള്‍ക്കു പൊല്‍ക്കുടയായ് വരട്ടെ.
ഈ വിശ്വശില്പിതന്‍ മുഖ്യോപഹാരമാം
ജീവിതം ഭാരമെന്നാരു ചൊല്ലും?
കമ്രകിരീടമാണായത്,ദു:ഖത്തിന്‍
കയ്പിലും മാധുര്യം കാണുമല്ലൊ.
അല്ലല്‍ തറയ്ക്കുകില്‍കൂടിയും ലോകത്തെ-
യുള്ളഴിഞ്ഞെന്നെന്നും സ്നേഹിയ്ക്കും ഞാന്‍
തല്ലുകൊണ്ടീടിലും വീട്ടിലൊതുങ്ങുവാ-
നല്ലയോ ബാലകനാഗ്രഹിപ്പൂ?
അന്ധകാരത്തിലേയ്ക്കെന്നെ വലിച്ചിടു-
മന്ത്യമാം ശ്വാസത്തില്‍ക്കൂടിയും ഞാന്‍
വാച്ചൊരിസ്സംസാരം പാല്‍ക്കടല്‍ തന്നെ,യ-
തൈശ്വരമാണെന്നു പാടിനിര്‍ത്തും.
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....