Wednesday, February 8, 2017

കുറി - രാഘവൻ അത്തോളി

കടൽ മുറിയുന്നതെൻ കണ്ണിലാണ്‌
ഉടൽ മുറിയുന്നതീ മണ്ണിലാണ്‌
മലകടന്നൊരു മാലാഖത്തെന്നൽ
മത്സ്യക്കുഞ്ഞുങ്ങളോട്‌ പറഞ്ഞതിങ്ങനെ
ഏനോടുകളിക്കരുതേ എന്റെ ലോകരുകൂട്ടം
ഏനോടു കളിച്ചോരാരും നേരായിട്ടില്ലേ
ആദിയുഷസ്സും ആദിത്യചന്തിരനും
ആതിമാരുടെ മേനിയിൽപൂത്ത
കഥകളോരോന്നും കൊറിച്ചുനിൽക്കുമ്പോൾ
നിന്റെ കണ്ണീരിന്റെ പുഴകൾ വന്നെന്റെ
തിരയടങ്ങാത്ത കരൾശിലകളിൽ
കഠിനരേഖയാൽ കവിതകോറുന്നു.

No comments:

Post a Comment

ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....