കിളികരയുന്നു!
പതിവില്ലാതൊരു
ചെറുകിളിയെന്തു
മൊഴിഞ്ഞീടുന്നു;
ആരുടെ
ജനനം,
ആരുടെ
മരണം
ആരുടെ
ജീവിതചക്രവിതാനം?
നിളപറയുന്നു!
നിഴലുകളുരുകിയ-
സായംസന്ധ്യ
മയങ്ങീടുമ്പോള്‍
തേടിയതാകാം
തവ കവിതകളില്‍
ചൂടിയ
പൂര്‍വ്വമഹീതലചരിതം.
തിരയുരചെയ്‌വൂ;
പതിരുകളില്ലാ-
ക്കഥപോലലിവോടതിരിന്‍
കദനം-
പാടിയതാകാ,മുതിരും
വാക്കുകള്‍
പാലിച്ചീടേണ്ടതി,രതുമാകാം.
മകളോതിയതോ,
മലരുകള്‍തൂകിയ-
കുളിര്‍മണമവനിയിലാകെപ്പടരാന്‍
വാടിയ
വാടികളെഴുതിയ കവിതക-
ളീണത്തില്‍ക്കിളിചൊല്ലിയതാകാം.
മധുതിരയുന്നൊരു
ചിത്രപതംഗം
മൂളിയ
കഥകളിഗീതംതന്നില്‍
വിധിവിളയാട്ടക്കനലെരിയിക്കും
പെരിയവനരുളിയ
വര;മതുമാകാം.
തരുനിരകള്‍തന്‍
തണലിലിരുന്നേന്‍
പെരുമകള്‍നീക്കിയ
കവിതകുറിക്കാന്‍
മുതിരുന്നേരങ്ങളിലീ
സ്വരജതി-
യുയരാറുണ്ടതിമോഹനസാമ്യം.
നിരവധിയോര്‍മ്മകളുഴുതുമറിച്ചേ-
നെഴുതിയ
പുതിയൊരുഹൃദയവികാരം
പരിണാമത്താലൊരുചെറുകിളിയാ-
യരികിലണഞ്ഞേയ്ക്കാം
തവസ്‌മൃതിയില്‍!!
No comments:
Post a Comment
ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്തുമല്ലോ....