ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ
നേരാംവഴി
കാട്ടും ഗുരുവല്ലോ പരദൈവം;
ആരാദ്ധ്യനതോർത്തിടുകിൽ
ഞങ്ങൾക്കവിടുന്നാം
നാരായണമൂർത്തേ, ഗുരു നാരായണമൂർത്തേ.
അമ്പാർന്നവരുണ്ടോ
പരവിജ്ഞാനികളുണ്ടോ
വമ്പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുമ്പായി
നിനച്ചൊക്കെയിലും ഞങ്ങൾ ഭജിപ്പൂ
നിമ്പാവനപാദം
ഗുരു നാരായണമൂർത്തേ.
അന്യർക്കു
ഗുണം ചെയ്‌വതിനായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും
ബലിചെയ്‌വൂ;
സന്യാസികളില്ലിങ്ങനെ
യില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവരും
ശ്രീഗുരുമൂർത്തേ.
വാദങ്ങൾ
ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും
മോദസ്ഥിരനായങ്ങു
വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻതാൻ
ഭേദാരികൾ
കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ.
മോഹാകുലരാം
ഞങ്ങളെയങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം
പാശമതിൽ കെട്ടിയിഴപ്പൂ;
ആഹാ
ബഹുലക്ഷം ജനമങ്ങേത്തിരുനാമ-
വ്യാഹാരബലത്താൽ
വിജയിപ്പൂ ഗുരുമൂർത്തേ.
അങ്ങേത്തിരുവുള്ളൂറിയൊരമ്പിൽ
വിനിയോഗം
ഞങ്ങൾക്കു
ശുഭം ചേർത്തിടുമീ ഞങ്ങടെ “യോഗം.”
എങ്ങും
ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ
മങ്ങാതെ
ചിരം നിൻ പുകൾപോൽ ശ്രീഗുരുമൂർത്തേ.
തമ്പോലെയുറുമ്പാദിയെയും
പാർത്തിടുമങ്ങേ-
ക്കമ്പോടുലകർത്ഥിപ്പൂ
ചിരായുസ്സു ദയാബ്ധേ
മുമ്പോൽ
സുഖമായ് മേന്മതൊടുന്നോർക്കരുളും കാൽ
തുമ്പോടിനിയും
വാഴ്ക ശതാബ്ദം ഗുരുമൂർത്തേ.
****************************************************************