എന്റെ വരണ്ട തൊലിപ്പുറത്തു വെച്ചിരിക്കുന്ന നിന്റെ ഉള്ളംകൈച്ചൂടിനെ
ഞാൻ സ്നേഹമെന്നു വിളിക്കും.
എന്റെ തൊലിയും അതിന്മേലെ വെച്ച നിന്റെ കൈത്തലവും
അഴുകിപ്പൊയ്ക്കോട്ടെ
ആ ചൂട്
അങ്ങനെത്തന്നെ നിൽക്കും
നമുക്കു മുന്നേ സ്നേഹിച്ചവരുടെ അഴുകിപ്പോയ തൊലിക്കും
കൈപ്പത്തിക്കുമിടയിലെ
ചൂടിനെ
ഞാൻ കാലമെന്നു വിളിക്കും
ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളത്തിലെ പ്രശസ്ത കവിതകളുടെ വരികള്‍ അധ്യാപകര്‍ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി സമാഹരിക്കാനുള്ള ഒരു ശ്രമമാണിത്.തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമല്ലോ... മലയാളത്തിലെ പ്രശസ്ത കവിതകളുടെ ചൊല്‍ക്കാഴ്ചകള്‍ക്കും ആലാപനങ്ങള്ക്കും www.kavyakallolam.blogspot.in സന്ദര്‍ശിക്കുക.
Showing posts with label പി രാമന്‍. Show all posts
Showing posts with label പി രാമന്‍. Show all posts
Saturday, September 30, 2017
ഒരു പ്രണയകവിത - പി രാമൻ
Friday, March 18, 2016
വായനക്കാരില്ലാത്ത ഒരു കവി കണ്ട സ്വപ്നം - പി രാമന്‍
സ്വന്തം ഭാഷയെ ഉപേക്ഷിച്ചു പോയ
എന്‍റെ ജനതയെ
എന്‍റെ കവിതയുടെ അടിത്തട്ടില്‍ വെച്ചു
കണ്ടു മുട്ടി
നിങ്ങള്‍ക്കിവിടെ എന്തു കാര്യം ??
ഞാനലറി
കൂസാതെ പോയ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍
അലക്ഷ്യമായി പറഞ്ഞു
“സ്വതന്ത്രരാണ് ഞങ്ങളിപ്പോള്‍
പരിമിതികളറ്റവര്‍
ഞങ്ങളുടെ പാദസ്പര്‍ശമേറ്റ്
നിന്‍റെ കവിത ധന്യമായി ”
അവര്‍ നടന്നു
കവിത നടന്നു
അകന്നു മറയുന്ന ആരവത്തില്‍
ഞാനുണര്‍ന്നു .
എന്റെ ജനതയെ
എന്‍റെ കവിതയുടെ അടിത്തട്ടില്‍ വെച്ചു
കണ്ടു മുട്ടി
നിങ്ങള്‍ക്കിവിടെ എന്തു കാര്യം ??
ഞാനലറി
കൂസാതെ പോയ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍
അലക്ഷ്യമായി പറഞ്ഞു
“സ്വതന്ത്രരാണ് ഞങ്ങളിപ്പോള്‍
പരിമിതികളറ്റവര്‍
ഞങ്ങളുടെ പാദസ്പര്‍ശമേറ്റ്
നിന്‍റെ കവിത ധന്യമായി ”
അവര്‍ നടന്നു
കവിത നടന്നു
അകന്നു മറയുന്ന ആരവത്തില്‍
ഞാനുണര്‍ന്നു .
Subscribe to:
Posts (Atom)