Showing posts with label വൃശ്ചികം. Show all posts
Showing posts with label വൃശ്ചികം. Show all posts

Sunday, March 27, 2016

വൃശ്ചികം - വിജയലക്ഷ്മി

മരക്കൊമ്പിലാനന്ദ നൃത്തം ചവിട്ടി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി
നിലാവിന്റെ കൈകോര്‍ത്തു താഴേയ്ക്കിറങ്ങി
നിഴല്‍തോറും ഉന്മത്ത ഭാവം പകര്‍ത്തി
മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി

ഉറങ്ങും ജനലായ്ക്കടുത്തൊന്നു നിന്നും
പടിക്കെട്ടിലല്‍പ്പം തളര്‍ന്നും ഇരുന്നും
ഉറങ്ങും ജനലായ്ക്കടുത്തൊന്നു നിന്നും
പടിക്കെട്ടിലല്‍പ്പം തളര്‍ന്നും ഇരുന്നും
നിലയ്ക്കാത്ത കാലൊച്ച കേള്‍ക്കാതെയാക്കി
നിരത്തും സരിത്തും നടപ്പാതയാക്കി
മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി
നിലാവിന്റെ കൈകോര്‍ത്തു താഴേയ്ക്കിറങ്ങി
നിഴല്‍തോറും ഉന്മത്ത ഭാവം പകര്‍ത്തി
ഭാവം പകര്‍ത്തി..

പുലര്‍ക്കാല മഞ്ഞിന്‍ പ്രിയം വീണ യാമം
വിദൂരം വിറയ്ക്കുന്ന വെണ്മേഘ തീരം
പുലര്‍ക്കാല മഞ്ഞിന്‍ പ്രിയം വീണയാമം
വിദൂരം വിറയ്ക്കുന്ന
വെണ്മേഘ തീരം
 നിരാനന്ദ നിശബ്ദ താരാ കുടീരം
കരിങ്കായലോരം പെരും ചക്രവാളം
പെരും ചക്രവാളം

വിരല്‍ തൊട്ടളന്നും നുകര്‍ന്നും സലീലം
തരംഗം സ്വകീയം പകര്‍ന്നൊന്നു നിന്നും
വിരല്‍ തൊട്ടളന്നും നുകര്‍ന്നും സലീലം
തരംഗം
സ്വകീയം പകര്‍ന്നൊന്നു നിന്നും
അടുത്താകിലൊന്നിട്ടിറുത്തൊന്നെടുക്കാന്‍
ലഭിയ്ക്കാത്തതെന്തു തിരഞ്ഞുള്ളുടഞ്ഞു
മരകൊമ്പിലാനന്ദ നൃത്തം ചവിട്ടി
തളിര്‍ത്തുമ്പു ചുംബിച്ചു നെഞ്ചോടടുക്കി

തിരിച്ചെത്തിയെന്നില്‍ ലയിച്ഛേ നിലയ്ക്കും
നിരാകാര സഞ്ചാരിയീ മൂക രൂപം
തിരിച്ചെത്തിയെന്നില്‍ ലയിച്ഛേ നിലയ്ക്കും
നിരാകാര സഞ്ചാരിയീ മൂക രൂപം

മനസ്സായിരുന്നു മരുത്തായിരുന്നു
മറക്കാത്ത സന്ദേശമൊന്നായിരുന്നോ
ഒന്നായിരുന്നോ..