മലയിടിച്ചുവരുന്ന യന്ത്രത്തിന്റെ
വഴിയില്‍ നില്‍ക്കുന്നു കൊച്ചുതുമ്പച്ചെടി.
നെറുകയില്‍ മഴമുത്തുകള്‍ പോലവേ
വെളുവെളെപ്പുക്കള്‍ വാരിയണിഞ്ഞവള്‍;
അവളെ മൂളിക്കളിച്ചു ചുഴലുന്നു
വെയില്‍കുടിച്ചു മിനുത്ത ചിറകുകള്‍;
ഇതളില്‍ നോവാതെ ചേര്‍ന്നുറങ്ങുന്നപോല്‍
ഒരു കുരുന്നുശലഭം; ചിരിക്കുന്ന
പുലരി! കാറ്റുകള്‍! പുങ്കിളിപ്പാട്ടുകള്‍!
മലയിടിച്ചുവരുന്ന യന്ത്രത്തിന്റെ
വഴിയില്‍ നില്‍ക്കുന്നു കൊച്ചുതുമ്പച്ചെടി;
വഴിയില്‍ നില്‍പ്പു ചമഞ്ഞു തുമ്പച്ചെടി.